Today: 21 Nov 2024 GMT   Tell Your Friend
Advertisements
റഷ്യ ഉൈ്രകന്‍ യുദ്ധം 1000 ദിനങ്ങള്‍ പിന്നിട്ടു
Photo #1 - Europe - Otta Nottathil - war_russia_ukraine_1000_days
ബര്‍ലിന്‍: റഷ്യ ഉൈ്രകന്‍ യുദ്ധം ഇന്ന് 1000 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇതിന്റെ ബാക്കിപ0ത്രമായി ആയിരക്കണക്കിനു നിരപരാധികള്‍ കൊല്ലപ്പെടുകയും
ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നടിഞ്ഞു. സാമ്പത്തിക തകര്‍ച്ച, പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രശ്നങ്ങള്‍ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. ഉൈ്രകന്റെ മണ്ണില്‍ അത്ര വലിയ പ്രത്യാഘാതങ്ങളാണു യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് .കണ്ട ഏറ്റവും രക്തരൂഷിതമായ യുദ്ധമാണിത്.നാറ്റോ എന്ന പാശ്ചാത്യ സൈനിക സഖ്യത്തില്‍ അംഗമാകാനുള്ള യുക്രെയ്നിന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്.

നാറ്റോ വ്യാപനം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച റഷ്യ
വര്‍ഷങ്ങളായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും അസ്വാരസ്യങ്ങളുമാണു യുദ്ധത്തിലേക്കു നയിച്ചത്. ...
യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതല്‍ യുക്രെയ്നില്‍ കുറഞ്ഞത് 11,743 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 24,614 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 659 കുട്ടികള്‍ കൊല്ലപ്പെട്ടു. 2,000 ഓളം കുട്ടികള്‍ക്കു പരുക്കേറ്റു. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് യുഎന്നും യുക്രെയ്ന്‍ ഉദ്യോഗസ്ഥരും പറയുന്നു.റഷ്യയുടെ നിയന്ത്രണത്തിലായ പ്രദേശങ്ങള്‍, നഗരങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. പല നഗരങ്ങളും വാസയോഗ്യമല്ലാതായി.

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനങ്ങളിലൊന്നായി.60 ലക്ഷത്തിലധികം യുക്രെയ്ന്‍ ജനത മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ 40 ലക്ഷത്തോളം ആളുകള്‍ ചിതറിക്കപ്പെട്ടു. യുദ്ധം യുക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയെ ഗണ്യമായി ദുര്‍ബലപ്പെടുത്തി.
യുക്രെയ്നിന്റെ ഊര്‍ജ ഉല്‍പാദനശേഷിയുടെ 65 ശതമാനവും നശിപ്പിക്കപ്പെട്ടു.അത്യന്തം പ്രതികൂലമായ സാഹചര്യത്തിലും യുക്രെയ്നിന്റെ ചെറുത്തുനില്‍പിനും ലോകം സാക്ഷ്യം വഹിക്കുകയാണ്.

മിന്നല്‍പ്രഹരത്തിലൂടെ യുക്രെയ്നിനെ കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച റഷ്യ, യുദ്ധം 1000 ദിനങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ത്തും പരാജിതരായി. ഇപ്പോഴാവട്ടെ റഷ്യന്‍ സൈന്യത്തിന്റെ യൂണിഫോമില്‍ പതിനായിരത്തിലേറെ ഉത്തര കൊറിയന്‍ സൈനികരെ കൂടി ഒപ്പം ചേര്‍ത്ത് യുക്രെയ്നെതിരെ പടപൊരുതുകയാണ്. എന്നാല്‍ ഈ യുദ്ധം ഏറെ ബാധിച്ചത് ജര്‍മനിയെയാണ്. 1,2 മില്യന്‍ ആളുകള്‍ ജര്‍മനിയിലേയ്ക്ക് ഒഴുകിയെത്തി. ജര്‍മനിയുടെ സാമ്പത്തിക, സാംസ്ക്കാരിക, പാര്‍പ്പിട മേഖലയെ ആകെ തശിടം മറിച്ചു. ജര്‍മനിയുടെ സമൂല മേഖലയെയും ഇതു പിന്നോട്ടടിച്ചു. ജര്‍മനിയുടെ സാമ്പത്തിക ശ്രോതസ് മഴുവനും യുദ്ധത്തിനുവേണ്ടി മാറ്റി, ഒടുവില്‍ ജര്‍മനിയ്ക്ക് ഉൈ്രകന്‍ ഒരു തീരാബാദ്ധ്യതായി.

ഏറ്റവും ഒടുവില്‍ ഉക്രെയ്നിലേക്ക് 4,000 എഐ ഗൈഡഡ് ഡ്രോണുകള്‍ അയയ്ക്കാന്‍ ജര്‍മ്മനി ഒരുങ്ങിക്കഴിഞ്ഞു.ദീര്‍ഘദൂര ടോറസ് മിസൈല്‍ സംവിധാനം ഉൈ്രകന് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ഉക്രെയ്നിന് 4,000 AI ഗൈഡഡ് ഡ്രോണുകള്‍ കൈമാറുകയാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ്. അറിയിച്ചു.റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ ഉക്രെയ്നിന് സൈനിക സഹായം നല്‍കുന്ന രണ്ടാമത്തെ വലിയ വിതരണക്കാരാണ് ജര്‍മനി. അതേസമയം റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ദീര്‍ഘദൂര യുഎസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രെയ്നെ അനുവദിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം ഞായറാഴ്ചയുണ്ടായിട്ടും ജര്‍മനിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
- dated 19 Nov 2024


Comments:
Keywords: Europe - Otta Nottathil - war_russia_ukraine_1000_days Europe - Otta Nottathil - war_russia_ukraine_1000_days,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us